കോവിഡ് 674, രോഗമുക്തി 461
ജില്ലയില്‍ ഇന്നലെ(ജനുവരി 29) 674 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 461 പേര് രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ വെട്ടിക്കവല, പ•ന, വിളക്കുടി, ആദിച്ചനല്ലൂര്‍, ശാസ്താംകോട്ട, തലവൂര്‍, പൂയപ്പള്ളി ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 663 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 45 പേര്‍ക്കാണ് രോഗബാധ. കാവനാട്-ഒന്‍പത്, ഇരവിപുരം-ഏഴ് എന്നിങ്ങനെയാണ് കോര്പ്പറേഷന് പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-15, കരുനാഗപ്പള്ളി-12, പരവൂര്‍-11, കൊട്ടാരക്കര-10 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ വെട്ടിക്കവല-121, പ•ന, വിളക്കുടി ഭാഗങ്ങളില്‍ 30 വീതവും ആദിച്ചനല്ലൂര്‍-28, ശാസ്താംകോട്ട-25, തലവൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ 16 വീതവും പത്തനാപുരം-15, ചിറക്കര, തെ•ല, വെളിയം, പടിഞ്ഞാറേകല്ലട പ്രദേശങ്ങളില്‍ 14 വീതവും അഞ്ചല്‍-13, തൃക്കോവില്‍വട്ടം, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും ചവറ, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ 11 വീതവും നെടുമ്പന-10, ചാത്തന്നൂര്‍, മയ്യനാട്, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഇളമാട്, പെരിനാട് എന്നിവിടങ്ങളില്‍ എട്ടു വീതവും കരവാളൂര്‍, കുന്നത്തൂര്‍, തെക്കുംഭാഗം, പോരുവഴി ഭാഗങ്ങളില്‍ ഏഴു വീതവും ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, ഏരൂര്‍, കരീപ്ര, നീണ്ടകര, പവിത്രേശ്വരം പ്രദേശങ്ങളില്‍ ആറു വീതവും ഇളമ്പള്ളൂര്‍, കൊറ്റങ്കര മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍, തേവലക്കര, നെടുവത്തൂര്‍, പട്ടാഴി, പൂതക്കുളം, പേരയം, തൊടിയൂര്‍ പ്രദേശങ്ങളില്‍ നാലു വീതവും കുളക്കട, തഴവ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.291/2021)
- Log in to post comments