Skip to main content

യുവജന കമ്മീഷൻ അദാലത്ത് നടത്തി

 

എറണാകുളം : ലോക്ക് ഡൗൺ സമയത്തെ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ച സ്വാശ്രയ കോളേജിലെ അദ്ധ്യാപകരുടെ ശമ്പളം നല്കാൻ നിർദ്ദേശം നൽകുമെന്നു യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം . വിദ്യാർത്ഥികളുടെ ഫീസിൽ ഇളവ് നൽകിയിട്ടില്ലാത്തതിനാൽ ലോക്ക് ഡൗൺ സമയത്തെ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ല  എന്ന് പൊതു ഉത്തരവ് നൽകും. നിലവിലെ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തിൽ ഈ വിഷയത്തെ കുറിച്ചന്വേഷിക്കാൻ യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. യുവജന  വിരുദ്ധ നയം സ്വാശ്രയ കോളേജുകൾ സ്വീകരിക്കാൻ പാടില്ല എന്നും കമ്മീഷൻ നിരീക്ഷിച്ചു .  പി എസ്  സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികളും പോലീസുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിച്ചു. 20 പരാതികളിൽ 10  എണ്ണം തീർപ്പാക്കി . 4  പരാതികൾ അടുത്ത അദാലത്ത്തിലേക്കു മാറ്റി . പുതിയാതായി  10 പരാതികൾ ലഭിച്ചു.  സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ അധ്യക്ഷതയിൽ  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാ അദാലത്തിൽ അംഗങ്ങളായ ഡോ. പ്രിൻസി കുരിയാക്കോസ്, പി എ സമദ് , റെനീഷ് മാത്യു , സെക്രട്ടറി ഇൻ ചാർജ് സബി ടി . എസ് , അസിസ്റ്റന്റ്മാരായ എസ്‌. എൻ രമ്യ , അഡ്വ . എം റൺഷീദ് എന്നിവർ പങ്കെടുത്തു .

date