Post Category
നെഹ്രു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ പദ്ധതിയായ നാഷണല്‍ യൂത്ത് വോളന്റിയറായി ജില്ലയില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള 18നും 29നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസാണ് ഏറ്റവും കുറഞ്ഞ യോഗ്യത. പ്രതിമാസം ഓണറേറിയം 5000 രൂപ. ഉയര്‍ന്ന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്രുയുവകേന്ദ്ര, സിവില്‍ സ്റ്റേഷന് നാലാം നില, കാക്കനാട് എന്ന വിലാസത്തിലോ, നെഹ്രുയുവകേന്ദ്രയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി www.nyks.nic.in നല്‍കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422800, മൊബൈല്‍ 6282545463.
date
- Log in to post comments