Skip to main content

മകന്റെ ചികിത്സാ ധനസഹായത്തിന് എത്തി, മടങ്ങിയത് വസ്തുവും വീടും നല്‍കാമെന്ന മന്ത്രിയുടെ ഉറപ്പില്‍

ജ•നാ തളര്‍ന്നു കിടക്കുന്ന മകന്‍ വിജീഷുമായി അമ്മ സിന്ധു ചികിത്സാ ധനസഹായത്തിനായാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ എത്തിയത്. ഓട്ടോയില്‍ നിന്ന് മകനുമായി പുറത്തിറങ്ങാന്‍ കഴിയാത്ത സിന്ധുവിന്റെ അരികിലേക്ക്  മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും കെ രാജുവും നേരിട്ടെത്തി പരാതി കേട്ടു.
മകന്റെ  ചികികിത്സാ  ധനസഹായത്തിന് വേണ്ടി  സിന്ധു മുട്ടാത്ത വാതിലുകളില്ലായിരുന്നു. അവസാന ആശ്രയം എന്ന നിലയ്ക്കാണ്  അപേക്ഷയുമായി എസ് എന്‍ കോളേജില്‍  നടന്ന മുഖ്യമന്ത്രിയുടെ പരാതിപരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശത്തിലേക്ക് സിന്ധു മകനുമായി  എത്തിയത്.
ശക്തികുളങ്ങര എസ് എ വി നഗര്‍ സ്വദേശികളായ സിന്ധുവിന്റെയും വിജയന്റെയും  ഇളയ മകന്‍ വിജേഷ് പരസസഹായമില്ലാതെ ഒന്നുചലിക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ മന്ത്രിമാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് താമസിക്കന്‍ സ്വന്തമായി ഒരു  തുണ്ട് ഭൂമി ഇല്ലെന്ന വിവരം  ശ്രദ്ധയില്‍പ്പെടുന്നത്. 30 വര്‍ഷമായി ഈ കുടുംബം വാടക വീട്ടിലാണു കഴിയുന്നത്. ഇരുപത്തി അയ്യായിരം രൂപ ചികിത്സാ ധനസഹായം അനുവദിച്ചതിനൊപ്പം ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി  വീടും സ്ഥലവും നല്‍കാമെന്ന് മന്ത്രിമാരായ ജെ മേഴ്സിക്കുട്ടി അമ്മയും  കെ രാജുവും സിന്ധുവിന് ഉറപ്പുനല്‍കി.

മകന്റെ ചികിത്സാ ധനസഹായത്തിനുള്ള  അപേക്ഷയുമായെത്തി ലൈഫ് മിഷന്‍ വഴി വസ്തുവും വീടും ഒരുങ്ങുമെന്ന വലിയ സ്വപ്നമാണ് ഈ കുടുംബത്തിന് മുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അപേക്ഷ സമര്‍പ്പിക്കാതെ തന്നെ തങ്ങളുടെ ആവശ്യകത മനസിലാക്കി വേണ്ട സഹായങ്ങള്‍ ചെയ്ത മന്ത്രിമാരോടും സംസ്ഥാന സര്‍ക്കാരിനോടും തികഞ്ഞ സന്തോഷവും കടപ്പാടും  രേഖപ്പെടുത്തുന്നതായി സിന്ധു പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.313/2021)

 

date