ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി; മുഖ്യമന്ത്രി ഇന്ന്(ഫെബ്രുവരി 2) ഉദ്ഘാടനം ചെയ്യും
ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ച് കേസ് അന്വേഷണം കുറ്റമറ്റതും കാര്യക്ഷമവും വേഗതയിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 2) വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തും. ജി എസ് ജയലാല്‍ എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എം എ ലതാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.318/2021)
- Log in to post comments