Post Category
വേനല്‍ക്കാല ജലവിതരണം ഇന്ന്(ഫെബ്രുവരി 3) ആരംഭിക്കും
കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ കാര്‍ഷികാവശ്യത്തിനുള്ള വേനല്‍ക്കാല ജലവിതരണം ഇന്നു(ഫെബ്രുവരി 3) മുതല്‍ ആരംഭിക്കും. തെ•ല ഒറ്റക്കല്‍ വിയറില്‍ നിന്നും വലതുകര മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിടും. ഒറ്റക്കല്‍ വിയറില്‍ നിന്നും ഇടമണ്‍, കറവൂര്‍, എഴംകുളം, അടൂര്‍, പന്തളം, ശാസ്താംകോട്ട, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകും. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കനാലില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെ ഐ പി ആര്‍ ബി ഡിവിഷന്‍ നമ്പര്‍-2 എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.338/2021)
date
- Log in to post comments