Post Category
പശു പരിപാലന പരിശീലനം
ഓച്ചിറ ക്ഷീരത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ഉപകേന്ദ്രമായ അടൂര്‍ അമ്മകണ്ടകര ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി നാലു മുതല്‍ ആറുവരെ ശാസ്ത്രീയ പശു പരിപാലനം വിഷയത്തില്‍ പരിശീലനം നല്‍കും. രജിസ്ട്രേഷന് ഫീസ് 20 രൂപ. ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ തിരച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം നാലിന് രാവിലെ 10 ന് പരിശീലന കേന്ദ്രത്തില്‍ എത്തണം.
(പി.ആര്.കെ നമ്പര്‍.340/2021)
date
- Log in to post comments