കോവിഡ് 587, രോഗമുക്തി 321
ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 2) 587 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 321 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍, ശാസ്താംകോട്ട, പെരിനാട്, പ•ന, ചവറ, പോരുവഴി, വെളിയം, അഞ്ചല്‍, കുന്നത്തൂര്‍, തെക്കുംഭാഗം പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 577 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 37 പേര്‍ക്കാണ് രോഗബാധ. കാവനാട്-ആറ്, ശക്തികുളങ്ങര-നാല്, ഇരവിപുരം, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-26, പുനലൂര്‍-24, കൊട്ടാരക്കര-13 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-28, ശാസ്താംകോട്ട-26, പെരിനാട്-24, പ•ന-18, ചവറ-15, പോരുവഴി, വെളിയം എന്നിവിടങ്ങളില്‍ 14 വീതവും അഞ്ചല്‍, കുന്നത്തൂര്‍, തെക്കുംഭാഗം പ്രദേശങ്ങളില്‍ 13 വീതവും കുളത്തൂപ്പുഴ, പത്തനാപുരം ഭാഗങ്ങളില്‍ 12 വീതവും കരീപ്ര, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും പവിത്രേശ്വരം, മേലില, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ 10 വീതവും ഉമ്മന്നൂര്‍, ഏരൂര്‍, തലവൂര്‍, പൂയപ്പള്ളി, വെളിനല്ലൂര്‍, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഇടമുളയ്ക്കല്‍ കുളക്കട, മൈലം, വെട്ടിക്കവല എന്നിവിടങ്ങളില്‍ എട്ടു വീതവും കുണ്ടറ, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ഏഴു വീതവും കൊറ്റങ്കര, നീണ്ടകര പ്രദേശങ്ങളില്‍ ആറു വീതവും അലയമണ്‍, ഇട്ടിവ, കല്ലുവാതുക്കല്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, മയ്യനാട്, വിളക്കുടി എന്നിവിടങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍, കടയ്ക്കല്‍, കുലശേഖരപുരം, ചിറക്കര, തെ•ല, നെടുമ്പന ഭാഗങ്ങളില്‍ നാലു വീതവും ആലപ്പാട്, ഓച്ചിറ, കരവാളൂര്‍, ഇളമാട്, തൃക്കരുവ, തൃക്കോവില്‍വട്ടം, നെടുവത്തൂര്‍, പനയം, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.345/2021)
- Log in to post comments