Skip to main content

കയര്‍ ഭൂവസ്ത്ര സെമിനാര്‍ നാളെ(ഫെബ്രുവരി 5)

ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്ര സെമിനാര്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. ഓച്ചിറ, ചവറ, മുഖത്തല, വെട്ടിക്കവല, ഇത്തിക്കര ബ്ലോക്കുകളിലെ സെമിനാര്‍ നാളെ(ഫെബ്രുവരി 5) രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനാകും.
ഉച്ചയ്ക്ക് 01.30 ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഞ്ചല്‍, ചടയമംഗലം, പത്തനാപുരം, വെട്ടിക്കവല ബ്ലോക്കുകളിലെ സെമിനാര്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ലാല്‍ അധ്യക്ഷത വഹിക്കും. കയര്‍ വികസന ഡയറക്ടറും ഗ്രാമ വികസന കമ്മീഷണറുമായ വി ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും.
(പി.ആര്‍.കെ നമ്പര്‍.350/2021)

 

date