Skip to main content

ക്യാൻസർ ദിനാചരണം: രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

   എറണാകുളം: ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ, ദേശീയ ആരോഗ്യ ദൗത്യം, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി വ്യാഴാഴ്ച കാക്കനാട് കളക്ട്രേറ്റിൽ ജീവനക്കാർക്കായി സാംക്രമികേതര രോഗനിർണയ  ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ് ചടങ്ങിൽ ഉദ്ഘാടന സന്ദേശം നൽകി. 
    ദിനാചരണത്തിന്റെ ഭാഗമായി ക്യാൻസർ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഡി.എം. ഡോ. എൻ.കെ കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി.ആർ.സി ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. സി.ആർ.സി മെഡിക്കൽ സൂപ്രണ്ട് ഡോ. പി.ജി ബാലഗോപാൽ, എൻ.എച്ച്.എം പ്രതിനിധി ഡോ. ഹണി ദേവസ്യ, ഡോ. പോൾ ജോർജ് എന്നിവർ പ്രസംഗിച്ചു.

date