Skip to main content

നിരാമയ എക്‌സിബിഷനും ബോധവത്കരണ ക്യാമ്പും

സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി നിരാമയ എക്‌സിബിഷന്‍ സംഘടിപ്പിക്കും. ഇന്ന്(ഫെബ്രുവരി 5) ശാസ്താംകോട്ട മനോവികാസിലും ഒന്‍പതിന് പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലുമാണ് പരിപാടി. പുതുതായി നിരാമയയില്‍ ചേരുന്നതിനും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും അവസരം നല്‍കും, സംശയ നിവാരണവും നടത്തും. ഭിന്നശേഷിക്കാരെ കൊണ്ടുവരാതെ രക്ഷിതാക്കള്‍ മാത്രം പരിപാടിയില്‍ പങ്കെടുക്കണമെന്ന് എല്‍ എല്‍ സി കണ്‍വീനര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.365/2021)

 

date