താലൂക്ക് സപ്ലൈ ഓഫീസില്‍ സന്ദര്‍ശനത്തിന് ക്രമീകരണം
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് അപേക്ഷകള്‍ നല്‍കുന്നതിനും റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തലുകള്‍ വരുത്തുന്നതിനും വേണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് എത്തേണ്ട ദിവസങ്ങള്‍ ഫ്രെബുവരി എട്ടു മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തി.
തിങ്കള്‍ - കൊല്ലം കോര്പ്പറേഷന് പരിധിയിലുള്ളവര്‍, ചൊവ്വ - പരവൂര്‍ മുനിസിപ്പാലിറ്റി, പൂതക്കുളം, മയ്യനാട് പഞ്ചായത്തുകള്‍, ബുധന്‍ - മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ പഞ്ചായത്തുകള്‍, വ്യാഴം - കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ചിറക്കര. വെള്ളി - നെടുമ്പന, ഇളമ്പള്ളൂര്‍, കൊറ്റങ്കര, തൃക്കോവില്‍വട്ടം. ശനി - പെരിനാട്, പനയം, തൃക്കരുവ.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ആഴ്ച്ചകളിലും ഇതേ ക്രമീകരണം തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.370/2021)
- Log in to post comments