Skip to main content

ഐ എഫ് എഫ് കെ കൊച്ചി ഓഫീസ് ഉദ്ഘാടനം ഇന്ന്

കൊച്ചിയിൽ നടക്കുന്ന 25ാം മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓഫീസ് ഇന്ന് (ഫെബ്രു: 5) രാവിലെ 11 മണിക്ക് ചലച്ചിത്ര സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്യും.  ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചി എഡിഷൻ ചലച്ചിത്രോത്സവം.  മാക്ട ഓഫീസിലാണ് ചലച്ചിത്രോത്സവ ഓഫീസ് പ്രവർത്തിക്കുക. ഈ വർഷം തിരുവനന്തപുരം, എറണാകുളം, പാലക്കാട് , തലശ്ശേരി എന്നിങ്ങനെ നാല് എഡിഷനുകളായാണ് മേള നടക്കുന്നത് . 
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടിയെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുന്ദർദാസ് അറിയിച്ചു.

date