Skip to main content

നാട്ടില്‍ നടന്നത് എന്തൊക്കെ: ഓണ്‍ലൈന്‍ ഗ്ലോബല്‍  മെഗാ വികസന ക്വിസ് 9 ന്

 

ജനജീവിതത്തെ സ്പര്‍ശിച്ച പദ്ധതികളുടെയും വീശിയടിച്ച മാറ്റത്തിന്റെ കാറ്റിന്റെയും അശരണര്‍ക്ക് ലഭിച്ച സാന്ത്വന സ്പര്‍ശത്തിന്റെയും നാള്‍വഴികളും വിശദാംശങ്ങളും ഓര്‍ത്തെടുത്താല്‍ സമ്മാനം. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന  വികസന ക്വിസ് ഒമ്പതാം തിയതി  ഓണ്‍ലൈനായി നടക്കും. പ്രായവ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ക്ക് ലോകത്ത് എവിടെയിരുന്നും പങ്കെടുക്കാം. ഒന്നാം സമ്മാനം 10,000 രൂപ. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 7500രൂപയും 5000 രൂപയും വീതം സമ്മാനം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ളതാണ് വികസന ക്വിസ് മല്‍സരം. ഫെബ്രുവരി 9 ന് രാവിലെ 11.30 ന് District information officer, Ernakulam, Collector, Ernakulam തുടങ്ങിയ ഫേസ് ബുക്ക പേജുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം തുടങ്ങിയവ വഴി മല്‍സരത്തിന്റെ ലിങ്ക് ലഭ്യമാകും. ലിങ്കില്‍ ക്ലിക്ക് ചെയത് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് dio.ekm@ gmail.com. ഫോണ്‍ 0484 2954208

date