Post Category
ആവണീശ്വരം സര്‍ക്കാര്‍ എല്‍ പി എസ് ഹൈടെക് കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
ആവണീശ്വരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. 97.95 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി, വൈസ് പ്രസിഡന്റ് നെടുവന്നൂര്‍ സുനില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സോളമന്‍ വാസ്, പി ടി എ പ്രസിഡന്റ് ആര്‍ രാജേഷ്, അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.398/2021)
date
- Log in to post comments