മൊബൈല്‍ ജേര്‍ണലിസം ശില്പശാലയും ഫോട്ടോ പ്രദര്‍ശനവും
കേരള മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഇന്ന്(ഫെബ്രുവരി 9) മൊബൈല്‍ ജേര്‍ണലിസം ശില്പശാലയും ഫെബ്രുവരി 11 വരെ(വ്യാഴം) ഫോട്ടോ പ്രദര്‍ശനവും നടക്കും. രാവിലെ 10 ന് മാധ്യമ ചിന്തകന്‍ ഡോ സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ചടങ്ങില്‍ അധ്യക്ഷനാകും. മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ക്ലാസെടുക്കും. മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, കേരള വിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, കേബിള്‍ ടി വി ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ബിനു ശിവദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും മീഡിയാ അക്കാഡമി കര്‍ഷക പ്രക്ഷോഭത്തിന് മാധ്യമ ഐക്യദാര്‍ഢ്യം പ്രദര്‍ശനവുമാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടക്കുക എന്ന് മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.318/2021)
- Log in to post comments