Post Category
ദാക്ഷായണി വേലായുധൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം : വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയ ദാക്ഷായണി വേലായുധൻ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷകൾ നിശ്‌ചിത മാതൃകയിൽ പറവൂർ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നൽകണം . സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന വനിതകൾക്കായാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷയോടൊപ്പം പ്രവർത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങൾ ( പുസ്തകം, സി ഡി, ഫോട്ടോ, പത്രക്കുറിപ്പ്) എന്നിവ ഉൾപ്പെടുത്തണം. അപേക്ഷകൾ www.wcd.keralagov.in എന്ന വെബ് സൈറ്റിലും ഐ സി ഡി എസ് ഓഫീസുകളിലും ലഭ്യമാണ്. ഫെബ്രു. 15 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
date
- Log in to post comments