Skip to main content

ബോട്ട് ജെട്ടിയില്‍ എത്തിനിക് ഫുഡ് ടേക്ക് എവെ കൗണ്ടറുമായി ഡി.ടി.പി.സി

കൊച്ചി: കൊച്ചിയിലെ കായലോര ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും സംരഭിച്ച് കേരള തനിമയോടെ തയ്യാറാക്കിയ നാരന്‍ ചെമ്മീന്‍ ബിരിയാണിയും, നാടന്‍ താറാവ് മപ്പാസ്സും, കരിമീന്‍ ഫിഷ്‌മോളിയും, കക്കയിറച്ചി തോരനും നഗരവാസികള്‍ക്കിനി വീട്ടിലിരുന്ന് ആസ്വദിയ്ക്കാം. ഇതിനായി ആര്‍.റ്റി യൂണിറ്റായ ടൂറിസ്റ്റ് ഡസ്‌ക് എന്ന സ്ഥാപനം ഡിറ്റിപിസിയുടെ പ്രമോഷണല്‍ സപ്പോര്‍ട്ടോടെ  ബോട്ട്‌ജെട്ടിയുടെ കായലോരത്ത് എത്തിനിക് ഫുഡ് ടേക്ക് എവെ കൗണ്ടര്‍ ആരംഭിച്ചു.

സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷ്യന്റെ ലക്ഷ്യങ്ങളിലൊന്നായ കേരളത്തിന്റെ പൈതൃക രുചി വിനോദ സഞ്ചാരമേഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഡി.ടി.പി.സി ഈ സംരംഭത്തിന് സഹകരിക്കുന്നത്. ഒപ്പം കൊറോണ വൈറസ് മൂലം സ്തംഭനത്തിലായ ടൂറിസം വ്യവസായത്തിന് പുത്തനുണര്‍വ്വുണ്ടാക്കുവാനും.

ഓരോ വിഭവത്തിനും 150  രൂപ മുതല്‍ 200 രൂപ വരെയാണ് വില ഈടാക്കുന്നത . ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്‌കിന്റെ ജൈവ കലവറയില്‍ നിന്നും ഈ വിഭവങ്ങള്‍ പാഴ്‌സലായി വിതരണം ചെയ്യും. ആവശ്യക്കാര്‍ ഒരു ദിവസം മുന്‍പേ ഫോണില്‍ ബുക്ക് ചെയ്യണം. ഇതോടൊപ്പം പാലട പായസവും ലഭ്യമാക്കുന്നുണ്ട്. നഗരാതിര്‍ത്തിയിലുള്ളവരുടെ വീടുകളിലും ഫ്‌ളാറ്റുകളിലും നേരിട്ട് എത്തിച്ച്  കൊടുക്കും. ബന്ധപ്പെടേണ്ട നമ്പര്‍ - 9847044688

date