പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രം ഫെബ്രുവരി 17 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കോതമംഗലം: - സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രം ഈ മാസം 17 ന് വൈകിട്ട് 3 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. 1951 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച ഇവിടെ ദിനം പ്രതി 100 ലധികം ആളുകളാണ് ചികിത്സക്കായി എത്തുന്നത്. ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളും വിപുലമായ സൗകര്യങ്ങളും ലഭ്യമാകും.നിലവിൽ 2 ഡോക്ടർ ഉള്ളിടത്ത് 3 ഡോക്ടർമാരുടെ സേവനം ലഭ്യമാകും.പുതുതായി 3 നഴ്സുമാരുടേയും സേവനം ലഭിക്കും.
ഓ പി സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ആകും.അത്യാധുനിക രീതിയിലുള്ള ലാബ് സൗകര്യം,കോൺഫറൻസ് ഹാൾ, ഒബ്സർവേഷൻ റൂം,ശീതികരിച്ച ഫാർമസി,പുതിയ ഓ പി റൂമുകൾ,ഫീഡിങ്ങ് റൂം,പ്രൈമറി വെയ്റ്റിങ്ങ് ഏരിയ,കുട്ടികൾക്കു വേണ്ടി പ്ലേയിങ്ങ് ഏരിയ,റ്റി വി സൗകര്യത്തോടു കൂടിയുള്ള കാത്തിരിപ്പ് കേന്ദ്രം അടക്കം വിപുലമായ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഭാഗമായി പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകും.
Reply all
Reply to author
Forward
- Log in to post comments