Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 23 ന്
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്‌റെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ 10 ന് നടക്കും. യോഗ്യത - എം ബി എ/ബി ബി എ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്‌സ് ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തണം. വിശദ വിവരങ്ങള്‍ 0474-2712781 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.362/2021)
date
- Log in to post comments