ക്ഷീരസഹകരണ സംഘങ്ങള്‍ ശക്തമായ സാന്നിധ്യമാകണം - മന്ത്രി കെ കൃഷ്ണന്‍കുട്ടി
ക്ഷീര സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദന പ്രക്രീയയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശക്തമായ സാന്നിധ്യമായി മാറണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സംസ്ഥാന ക്ഷീരസംഗമത്തിന്റെ ആദ്യദിവസമായ ഇന്നലെ(ഫെബ്രുവരി 11) സി കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ക്ഷീരസഹകരണ സംഘം ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രായോഗികവും ക്രിയാത്മകവുമായ സമീപനങ്ങളെ സംബന്ധിച്ചും അവകാശങ്ങളെ സംബന്ധിച്ചും വ്യക്തമായി അറിവുള്ളവരാകണം സഹകരണ സംഘം ജീവനക്കാര്‍. കര്‍ഷകരുടേയും ജീവനക്കാരുടേയും ഒത്തിണക്കത്തോടെയുള്ള പ്രവര്‍ത്തനം സാധ്യമാക്കാന്‍ ഇത്തരം ശില്പശാലകള്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയില്‍ പ്രായോഗിക വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ഇത്തരം ശില്പശാലകള് ഉപകരിക്കുമെന്നും മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം മാതൃകാപരമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു. എ എം സി യൂണിറ്റുകള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ എം എല്‍ എ നിര്‍വഹിച്ചു.
ഉദ്ഘാടനത്തിന് ശേഷം ആദ്യ വേദിയില്‍ 'ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും പ്രായോഗിക സമീപനവും', 'ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങളും, ക്ഷീര സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും' എന്നീ വിഷയങ്ങളിലാണ് ശില്പശാല നടന്നത്. ക്ഷീരവികസന വകുപ്പ് ജനറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, സഹകരണ വകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ് ശ്രീദേവ് എന്നിവര്‍ ക്ലാസെടുത്തു. ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി കെ അനികുമാരി മോഡറേറ്ററായി.
രണ്ടാം വേദിയില്‍ 'ശരിയായ മനോഭാവം വിജയത്തിനാധാരം' എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള ശില്പശാലയും നടന്നു. കൊല്ലം മെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലീഡര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഡയറക്ടര്‍ അജിത് കുമാര്‍ രാമസ്വാമി ക്ലാസെടുത്തു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് ദേവദാസ്, പെരിനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് അനില്‍കുമാര്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ പങ്കജാക്ഷന്, ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശില്പശാല കമ്മിറ്റി ചെയര്മാന് കണ്ണങ്കോട് സുധാകരന്, തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയന് ചെയര്മാന് കല്ലട രമേശ്, മലേവയല്‍ ക്ഷീരസംഘം പ്രസിഡന്റ് കെ ദിനേശ് ബാബു, കരിങ്ങന്നൂര്‍ ക്ഷീരസംഘം പ്രസിഡന്റ് ബി ബിജു, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജയ്കുമാര്‍, ക്ഷീരവികസന വകുപ്പ് ഇ-ഗവേണന്‍സ് ആന്റ് ഐ ടി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആര് രജിത, തിരുവനന്തപുരം ക്ഷീരപരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ ടി എസ് മിനി തുടങ്ങിയവരും പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.370/2021)
- Log in to post comments