Skip to main content

മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റ് പുതിയ മന്ദിരോദ്ഘാടനം 15 ന്

ആര്യങ്കാവില്‍ ആധുനിക സംവിധാനങ്ങളോടെ പുതുതായി നിര്‍മിച്ച ചെക്ക്‌പോസ്റ്റിന്റെ മന്ദിരോദ്ഘാടനം ഫെബ്രുവരി 15 ന് ഉച്ചകഴിഞ്ഞ് 3.30 ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാര്‍, ആര്‍ ടി ഒ ആര്‍ രാജീവ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഡി മഹേഷ്, ആര്യങ്കാവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, ജില്ലാ പഞ്ചായത്തംഗം കെ അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ഗോപാലകൃഷ്ണന്‍, പാലരുവി വാര്‍ഡ് മെമ്പര്‍ ജസീന്താ റോയ്, എം വി ഐ ജി.എസ്.സുജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.384/2021)

 

date