Skip to main content

കുടിവെള്ള പദ്ധതികള്‍ക്ക് ജില്ല പഞ്ചായത്ത് മൂന്നു കോടി രൂപ വകയിരുത്തും - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കുടിവെള്ള പദ്ധതികള്‍ക്ക്  അടിയന്തിരമായി മൂന്നു കോടി രൂപ വകയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി.  രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കുവാന്‍ അംഗങ്ങള്‍ക്ക് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.  വിവിധ വാദ്യകലകളില്‍ പരിശീലനം ലഭിച്ച  പട്ടികജാതി ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള പ്രോജക്റ്റും, ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ്‌വീലോടുകൂടിയ സ്‌ക്കൂട്ടറുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും വേഗത്തിലാക്കുന്നതിന് യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  2021-22 വാര്‍ഷിക പദ്ധതിയിലേയ്ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ നിന്നുള്ള കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്‍പ്പ പുരസ്‌കാരം നേടിയ കൊല്ലം ജില്ലാ ആശുപത്രിയെ യോഗം അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ വസന്ത ദാസിനെ പ്രസിഡന്റ് ആദരിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ സുമലാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജെ നജീബത്ത്, ഡോ പി കെ ഗോപന്‍, അഡ്വ അനില്‍ എസ് കല്ലേലി ഭാഗം, വസന്താരമേശ്, സെക്രട്ടറി കെ പ്രസാദ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.387/2021)

date