Skip to main content

അപ്പാരല്‍ പാര്‍ക്കില്‍  സര്‍ട്ടിഫിക്കറ്റ് വിതരണം

കുണ്ടറ കാഞ്ഞിരോട് പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കിലെ 48 ഗുണഭോക്താക്കള്‍ക്കുള്ള തയ്യല്‍ പരിശീലന പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു.
ഗുണഭോക്താക്കള്‍ നൈപുണ്യം ആവശ്യപ്പെടുന്ന തരത്തിലുള്ള ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആധുനിക കാലത്തെ സാങ്കേതങ്ങളും ശൈലികളും സ്വയത്തമാക്കിയാല്‍ ലാഭകരമായ രീതിയില്‍ അപ്പാരല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാം - മന്ത്രി പറഞ്ഞു.
അപ്പാരല്‍  പാര്‍ക്കിലെ 48 ഗുണഭോക്താക്കള്‍ക്കാണ്  എ റ്റി ടി സി മുഖേന നല്‍കിയ തയ്യല്‍ പരിശീലനത്തിന്റെ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പിലാക്കുന്ന അഷ്ടമുടി  രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് സ്റ്റൈപ്പന്റോടെ തയ്യല്‍ പരിശീലനം നല്‍കിയത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍  എസ് പ്രിന്‍സ്, സാഫ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ റീന,  എ റ്റി ഡി സി റീജിയണല്‍ മാനേജര്‍ വി ആര്‍ സുഷ, ന്യൂ ട്രാക്ക് സൊസൈറ്റി പ്രസിഡന്റ് ഷംല രാജു, സാഫ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.389/2021)

 

date