ഇനി ഞാന്‍ ഒഴുകട്ടെ' മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം
ഹരിത കേരളം മിഷന്റെ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഹരിത കേരളം മിഷന് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ ടീച്ചര്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. താഴെക്കോട് പഞ്ചായത്തിലെ പള്ളിപ്പടി തോടിന്റെ ശുചീകരണത്തോടെ ആരംഭിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചര്‍ അധ്യക്ഷയായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിതിന് ടി.വി.എസ് വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കല്‍, സ്ഥിര സമിതി അംഗങ്ങളായ ഷീല താഴെതൊടി, അച്ചിപ്പുറം മുസ്തഫ, ടി.ഷിജില, വാര്‍ഡംഗങ്ങളായ വി.പി റഷീദ്, ടി.എം ആന്റണി, എന്‍.നാസര്‍, മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ്- കുടുംബശ്രീ -ഹരിത കേരള മിഷന് പ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.
- Log in to post comments