Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം ഇന്ന് മുതൽ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവിധ തലങ്ങളിൽ ഇന്ന് മുതൽ പരിശീലനം നൽകാൻ തുടങ്ങും.സെക്ടറൽ ഓഫീസർ, അസിസ്റ്റന്റ് തുടങ്ങിയവർക്കുള്ള പരിശീലനം ഇന്ന് (മെയ് എട്ടിന്) നടത്തും. ഇവരുടെ രണ്ടാംഘട്ട പരിശീലനം 22നാണ്. പോളിങ് ഉദ്യോഗസ്ഥർക്ക് മൂന്നു ഘട്ടമായാണ് പരിശീലനം നൽകുന്നത്. ആദ്യ ഘട്ട പരിശീലനം ഈ മാസം 14,15 തീയതികളിലാണ്. രണ്ടാംഘട്ട പരിശീലനം 21, 22 തീയതികളിലും നടത്തും. മൂന്നാംഘട്ടമായ സംശയനിവാരണ ക്ലാസ് മെയ് 27നും നടത്തും.

വരണാധികാരിയുടെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ്, വിവിപാറ്റ് എന്നിവയിൽ 23ന് പരിശീലനം നൽകും. അന്നുതന്നെ വിതരണ-സ്വീകരണ കേന്ദ്രത്തിലെ ജീവനക്കാർക്കും പരിശീലനം നൽകും. വോട്ടെണ്ണലിനുള്ള ജീവനക്കാർക്കുള്ള പരിശീലനം മെയ് 25നാണ് നടത്തുക. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ടി.വി.അനുപമയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പരിശീലന നൽകുന്നതിനായി മാസ്റ്റർ ട്രെയിനർമാരെ നിയോഗിച്ചിട്ടുണ്ട്. 

വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവയുടെ കമ്മിഷനിങുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് എസ്. ഷിബു കുമാറാണ് മാസ്റ്റർ ട്രെയിനർ. തിരഞ്ഞെടുപ്പ് വിവര സാങ്കേതികത മുഖ്യ പരിശീലകർ ജില്ല ഇൻഫർമാറ്റിക്‌സ് ഓഫീസർ പി.പാർവതിദേവി, എസ്.ഷിബുകുമാർ, പി.സി. റോണി എന്നിവരാണ്. പെരുമാറ്റച്ചട്ട പരിശീലകൻ ജില്ല ലോ  ഓഫീസർ സി.ഡി. ശ്രീനിവാസ്, സ്വീപ്പ് പരിശീലക ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ബിൻസ് സി.തോമസ്, തിരഞ്ഞെടുപ്പ് ചെലവ് ഫിനാൻസ് ഓഫീസർ പി.രജികുമാർ എന്നിവരാണ് മറ്റ് മുഖ്യപരിശീലകർ.

 

(പി.എൻ.എ 959/ 2018)

date