Post Category
അശ്വിനും കുടുംബത്തിനും ആശ്വാസമായി സാന്ത്വനം
അശ്വിനും കുടുംബത്തിനും ആശ്വാസമായി സാന്ത്വനം
സാന്ത്വനം അദാലത്തിലെത്തിയ അശ്വിനും കുടുംബത്തിനും ലഭിച്ചത് രണ്ട് പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. ഓട്ടിസം ബാധിച്ച അശ്വിൻ ആൻ്റണിക്ക് സാന്ത്വന സ്പർശം 2021 വഴി ചികിത്സാ ധന സഹായം ലഭിച്ചതിനോടൊപ്പം റേഷൻ കാർഡ് എ പി എല്ലിൽ നിന്നും ബി പി എല്ലിലേക്ക് മാറ്റിയെടുക്കാനും കഴിഞ്ഞു.
ഓട്ടിസം ബാധിച്ച 14 വയസ്സുകാരൻ അശ്വിൻ, വട്ടപറമ്പ് അത്താണി സ്വദേശി ആണ്. അശ്വിൻ്റെ കാലുകൾ ഡബ്ല്യൂ ക്രോസ്സ് ആയി വളരുന്ന അവസ്ഥയിലാണ്. ഇതിൻ്റെ ചികിത്സയ്ക്ക് ചിലവേറിയ ഓപ്പറേഷൻ ആവശ്യമാണ്. 25000 രൂപയാണ് ചികിത്സാ ധനസഹായമായി
സ്വാന്തന സ്പർശം വഴി ലഭിച്ചത്.
date
- Log in to post comments