Post Category
ജപ്തിയും കൂട്ടുപലിശ ഒഴിവാക്കാൻ നിർദേശം
ജപ്തിയും കൂട്ടുപലിശ ഒഴിവാക്കാൻ നിർദേശം
മകളുടെ വിവാഹത്തിനായി വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ വെളിയത്തുനാട് സ്വദേശിനി ഉഷയ്ക്ക് സാന്ത്വന സ്പർശം അദാലത്തിൽ ആശ്വാസം. ജപ്തി ഒഴിവാക്കാനും മുതലിനേക്കാൾ അധികമായി കണക്കാക്കിയ കൂട്ടു പലിശ ഒഴിവാക്കാനും അദാലത്തിൽ തീരുമാനം.
2010 ലാണ് ഉഷ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തത്. ഇതിനിടെ രോഗം മൂലം തിരിച്ചടവ് മുടങ്ങി. ഭർത്താവ് ഹൃദ്രോഗിയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവാകുന്നുണ്ട്. അദാലത്തിൽ പരാതി പരിഗണിച്ച മന്ത്രിതല സംഘമാണ് ജപ്തി പാടില്ലെന്നും കൂട്ടു പലിശ ഒഴിവാക്കാനും നിർദേശിച്ചത്.
date
- Log in to post comments