കാരുണ്യ പദ്ധതി: ജില്ലയില്‍ 22.4 കോടി രൂപ സഹായം നല്കി *സഹായം ലഭിച്ചത് 1898 രോഗികള്‍ക്ക്
കാരുണ്യ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാസര്‍കോട് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്ന് 22.4 കോടി രൂപ രോഗികള്‍ക്കായി വിതരണം ചെയ്തു. മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ ധനസഹായം വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 1898 രോഗികള്‍ക്കാണ് 2017-18 സാമ്പത്തിക വര്‍ഷം 22.4 കോടി രൂപ വിതരണം ചെയ്തത്.
ഭാഗ്യക്കുറി ടിക്കറ്റ് വില്‍പ്പന വഴി 230.06 കോടി രൂപയുടെ വരുമാനമാണ് ജില്ലാ ഭാഗ്യക്കുറി ഓഫീസ് വഴി നേടിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 51.7 കോടി രൂപ കൂടുതലാണ്. 2016-17 സാമ്പത്തിക വര്‍ഷം 178.42 കോടി രൂപയാണ് വരുമാനമുണ്ടായത്. കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റുകളുടെ സമ്മാനഘടന പരിഷ്കരിച്ച് കൂടുതല്‍ ആകര്‍ഷകമായി ഇറയുന്നതോടെ വില്‍പ്പനയില്‍ വന്‍വര്‍ധന പ്രതീക്ഷിക്കുന്നു. അതുവഴി കൂടുതല്‍ രോഗികള്‍ക്ക് കാരുണ്യ പദ്ധതി വഴി ചികിത്സ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
- Log in to post comments