Skip to main content

സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കടപ്പാക്കട ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍  നടന്ന കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  സല്യൂട്ട് സ്വീകരിച്ചു. ശാസ്ത്രീയമായ ദുരന്ത നിവാരണ പരിശീലനം ലഭിക്കുന്നവര്‍  നടത്തുന്ന രക്ഷാപ്രവര്‍ത്തനം ദുരന്തമുഖത്ത് നിന്ന് നിരവധി ജീവനുകളെ രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ചടങ്ങില്‍ മുഖ്യാഥിതിയായി.
പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് കേരള സിവില്‍ ഡിഫന്‍സ് സേന രൂപീകരിച്ചിട്ടുള്ളത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും  അടിയന്തര സാഹചര്യങ്ങളിലും   ജനങ്ങളുടെ സുരക്ഷ ഏറ്റെടുക്കുക, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുക തുടങ്ങിയ   കടമകളാണ് സിവില്‍ ഡിഫന്‍സ് സേനയ്ക്കുള്ളത്.
ഇപ്രകാരം ദുരന്തമുഖങ്ങളില്‍ അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിലും   രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടുലകള്‍ നടത്താനും സേനയ്ക്കാകും. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറലിനാണ് സിവില്‍ ഡിഫന്‍സ് സേനയുടെയും ചുമതല.
കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന പരേഡില്‍ നൂറ്റിഅമ്പതോളം സേനാംഗങ്ങള്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കേന്ദ്രങ്ങളില്‍ നടന്ന ജില്ലാതല പരിശീലനത്തില്‍ പങ്കെടുത്തവരരാണ് പരേഡില്‍ അണിനിരന്നത്.
എ സി പി എ.പ്രതീപ് കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ വിസ്സി വിശ്വനാഥ്, സ്റ്റേഷന്‍ ഓഫീസര്‍ ബൈജു, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.457/2021)

 

date