കോവിഡ് 547, രോഗമുക്തി 331
ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 16) 547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 331 പേര് രോഗമുക്തരായി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ, പവിത്രേശ്വരം, തഴവ, ആദിച്ചനല്ലൂര്‍, കൊറ്റങ്കര, തേവലക്കര, ശാസ്താംകോട്ട, പട്ടാഴി, കരീപ്ര, തൃക്കോവില്‍വട്ടം, നെടുവത്തൂര്‍, പത്തനാപുരം, നെടുമ്പന, പനയം, പ•ന, മൈലം, വെട്ടിക്കവല ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 540 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 47 പേര്‍ക്കാണ് രോഗബാധ. കാവനാട്-എട്ട്, ആശ്രാമം, കടപ്പാക്കട, ജവഹര്‍ നഗര്‍ പള്ളിമുക്ക്, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്പ്പറേഷന് പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-27, പുനലൂര്‍-23, കൊട്ടാരക്കര-ഏഴ്, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-27, പവിത്രേശ്വരം-23, തഴവ-18, ആദിച്ചനല്ലൂര്‍, കൊറ്റങ്കര, തേവലക്കര, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 16 വീതവും പട്ടാഴി-15, കരീപ്ര, തൃക്കോവില്‍വട്ടം, നെടുവത്തൂര്‍, പത്തനാപുരം ഭാഗങ്ങളില്‍ 12 വീതവും നെടുമ്പന, പനയം, പ•ന, മൈലം, വെട്ടിക്കവല പ്രദേശങ്ങളില്‍ 11 വീതവും ഇളമ്പള്ളൂര്‍-10, പെരിനാട്-ഒന്‍പത്, ചവറ, തെക്കുംഭാഗം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും കുന്നത്തൂര്‍, കുളക്കട, പടിഞ്ഞാറേ കല്ലട, ഭാഗങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, കല്ലുവാതുക്കല്‍, മണ്‍ട്രോതുരുത്ത്, മയ്യനാട്, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ ആറു വീതവും ഇളമാട്, ഏരൂര്‍, തെ•ല, പൂയപ്പള്ളി, പോരുവഴി, വിളക്കുടി, വെളിനല്ലൂര്‍, ശൂരനാട് തെക്ക് എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഉമ്മന്നൂര്‍, തൊടിയൂര്‍, വെളിയം ഭാഗങ്ങളില്‍ നാലു വീതവും കരവാളൂര്‍, കുലശേഖരപുരം, തലവൂര്‍ നീണ്ടകര, മേലില പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.463/2021)
- Log in to post comments