വൈക്കം ക്ഷേത്രകലാപീഠത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള വൈക്കം ക്ഷേത്ര കലാപീഠത്തില്‍ പഞ്ചവാദ്യം, തകില്‍, നാഗസ്വരം ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അഡ്മിഷന്‍ സമയത്ത് 15നും 20നും മധ്യേ പ്രായമുളളവരും പത്താം ക്ലാസ് പാസായവരും, (പ്ലസ് ടു പാസായവര്‍ക്ക് മുന്‍ഗണന) ഹിന്ദു സമുദായത്തില്‍പ്പെട്ടവരുമായ ആണ്‍കുട്ടികള്‍ ആയിരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡ് നല്‍കും. അപേക്ഷാ ഫോറം 100 രൂപയ്ക്ക് വൈക്കം ക്ഷേത്ര കലാപീഠത്തില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 19ന് വൈകിട്ട് അഞ്ചിനു മുമ്പ് വൈക്കം ക്ഷേത്ര കലാപീഠത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെയും, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. ഫോണ്‍ നമ്പരുകള്‍ അപേക്ഷയിലുണ്ടാവണം. അഭിരുചി പരീക്ഷ മെയ് 24, 25 തീയതികളില്‍ നടത്തും. ഈ തീയതികളില്‍ രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അപേക്ഷകര്‍ വൈക്കം ക്ഷേത്ര കലാപീഠത്തിലെണം.
പി.എന്‍.എക്‌സ്.1721/18
- Log in to post comments