Skip to main content

ജില്ലയില്‍ കോവിഡ് 19 സീറോളജിക്കല്‍ സര്‍വ്വേ ആരംഭിച്ചു

കോവിഡ് 19 രോഗത്തിനെതിരെ ജനങ്ങള്‍ നേടിയ പ്രതിരോധ ശേഷി വിലയിരുത്തുന്നതിനുള്ള സീറോളജിക്കല്‍ സര്‍വേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ സമയം നടത്തുന്ന സര്‍വേയുടെ ഭാഗമായാണ് ജില്ലയിലും പഠനം നടത്തുന്നത്. സമൂഹത്തിലെ വിവിധ തുറകളിലും പ്രായത്തിലുംപെട്ട 1600 പേരുടെ രക്തസാമ്പിളുകളാണ് ജില്ലയില്‍ പരിശോധിക്കുക. വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിക്കും. രക്തത്തിലെ കോവിഡ് രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തുക. സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ 12 ശതമാനം പേരിലും രോഗപ്രതിരോധ ശേഷിക്ക് കാരണമായ ആന്റിബോഡി കണ്ടെത്തിയിരുന്നു. സമൂഹത്തില്‍ 60 ശതമാനം പേര്‍ രോഗപ്രതിരോധ ശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ രോഗവ്യാപന നിരക്ക് കുറയൂ. സമൂഹത്തില്‍ ഉണ്ടായ രോഗപകര്‍ച്ചയിലൂടെയും പ്രതിരോധ കുത്തിവെയ്പ്പിലൂടെയുമാണ് രോഗപ്രതിരോധ ശേഷി ലഭ്യമാകുക. പൊതുസമൂഹത്തിന് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് ശേഷം വീണ്ടും സീറോളജിക്കല്‍ സര്‍വ്വേ  ഉണ്ടാവുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.470/2021)
 

date