Skip to main content

കോവിഡ് 552, രോഗമുക്തി 356

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 17) 552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, മൈലം, ചവറ, കുന്നത്തൂര്‍, ശാസ്താംകോട്ട, പെരിനാട്, എഴുകോണ്‍, തഴവ, മയ്യനാട്, പൂതക്കുളം, വിളക്കുടി എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ ആറു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 541 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 81 പേര്‍ക്കാണ് രോഗബാധ. കാവനാട്-15, അഞ്ചാലുംമൂട്, ശക്തികുളങ്ങര ഭാഗങ്ങളില്‍ എട്ടു വീതവും രാമന്‍കുളങ്ങര-ആറ്, തൃക്കടവൂര്‍-അഞ്ച്, താമരക്കുളം-നാല്, അയത്തില്‍, കടവൂര്‍, കോട്ടമുക്ക് വിദ്യനഗര്‍, മതിലില്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-14, കരുനാഗപ്പള്ളി-ആറ്, കൊട്ടാരക്കര-നാല്, പരവൂര്‍-മൂന്ന്  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാപമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, മൈലം എന്നിവിടങ്ങളില്‍ 30 വീതവും ചവറ-24, കുന്നത്തൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ 23 വീതവും  പെരിനാട്-20,  എഴുകോണ്‍-18, തഴവ-14, മയ്യനാട്-13, പൂതക്കുളം-12, വിളക്കുടി-11, ഇടമുളയ്ക്കല്‍, കടയ്ക്കല്‍, ചിതറ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ആദിച്ചനല്ലൂര്‍, തൃക്കരുവ, തൃക്കോവില്‍വട്ടം, തെക്കുംഭാഗം, തൊടിയൂര്‍ എന്നിവിടങ്ങളില്‍ എട്ടു വീതവും തലവൂര്‍, നീണ്ടകര, പിറവന്തൂര്‍, പ•ന, വെട്ടിക്കവല ഭാഗങ്ങളില്‍ ഏഴു വീതവും കരീപ്ര, തെ•ല, പത്തനാപുരം, പനയം പ്രദേശങ്ങളില്‍ ആറു വീതവും ഇട്ടിവ, ഓച്ചിറ, ചാത്തന്നൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഇളമ്പള്ളൂര്‍, തലവൂര്‍, ചടയമംഗലം, പട്ടാഴി, പട്ടാഴി വടക്കേക്കര, മേലില, വെളിയം, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ നാലു വീതവും അഞ്ചല്‍, ആലപ്പാട്, ഇളമാട്, കുണ്ടറ, കൊറ്റങ്കര, തേവലക്കര, നിലമേല്‍ ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.475/2021)

date