Skip to main content

ചലച്ചിത്രമേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല: മന്ത്രി എ. കെ. ബാലൻ

ചലച്ചിത്രമേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല: മന്ത്രി എ. കെ. ബാലൻ

കൊച്ചി : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ. ഇരുപത്തഞ്ചമത് ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് പ്രോട്ടോകോൾ പാലിച്ചു 
നാലിടങ്ങളിലായി നടത്തുന്ന മേള വൻ വിജയമായി മാറിയിരിക്കുകയാണെന്നും നിർഭാഗ്യവശാൽ ഉണ്ടാവുന്ന വിവാദങ്ങൾക്ക് അല്പയുസ്സാണെന്നും മേളയെപ്പറ്റി നടൻ സലിം കുമാർ ഉയർത്തിയ വിവാദത്തെപ്പറ്റി പരാമർശിച്ച് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 50 മുതൽ 60 കോടി രൂപ വരെ മുടക്കി നടത്തുന്ന തിയേറ്റർ വികസന പദ്ധതികൾ, ചലച്ചിത്ര മേഖലയിലെ മൺമറഞ്ഞ കലാകാരൻമാരുടെ പേരിൽ നിർമിക്കുന്ന സ്മാരകങ്ങൾ എന്നിവയെപ്പറ്റി എടുത്തു പറഞ്ഞ അദ്ദേഹം പറവൂരിലെ തിയേറ്റർ സമൂച്ചയത്തിന്റെ ഉത്ഘാടനവേളയിൽ സലിം കുമാർ മുഖ്യാതിഥി ആയിരുന്നു എന്നും ഓർമിപ്പിച്ചു.

കോവിഡ് പ്രതിസന്ധിയിൽ ആയ സിനിമ മേഖലയെ സാംസ്‌കാരിക വകുപ്പ് പല രീതിയിൽ സഹായിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തുന്നതിൽ ഐ എഫ് എഫ് കെ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

date