Skip to main content

രണ്ടാം ദിനത്തിൽ ആകാംക്ഷയുണർത്തി ചുരുളിയുൾപ്പടെ 24 ചിത്രങ്ങൾ 

രണ്ടാം ദിനത്തിൽ ആകാംക്ഷയുണർത്തി ചുരുളിയുൾപ്പടെ 24 ചിത്രങ്ങൾ 

കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ പ്രേക്ഷകർ ആകാംഷപൂർവ്വം കാത്തിരുന്ന ചുരുളി ഉൾപ്പടെ 24 ചിത്രങ്ങൾ പ്രദർശനത്തിന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തിരുവന്തപുരത്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.മേളയുടെ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്.  വിപിൻ ആറ്റ്ലീ ചിത്രം മ്യൂസിക്കൽ ചെയറാണ് ഇന്ന്  പ്രദർശനത്തിനെത്തുന്ന മറ്റൊരു മലയാള ചിത്രം. മോഹിത് പ്രിദർശി സംവിധാനം  ചെയ്ത ഹിന്ദി ചിത്രം കൊസയും മത്സരവിഭാഗത്തിൽ  പ്രദർശിപ്പിക്കും  അസർബൈജാനിയൻ ചിത്രം ബൈലെസുവാർ , വിയറ്റ്നാമീസ് ചിത്രം റോം , ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ് ,മെക്സിക്കൻ ചിത്രം ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് ഇന്നത്തെ മറ്റ്   മത്സര ചിത്രങ്ങൾ. ഡോൺ പാലത്തറ സംവിധാനം ചെയ്ത മലയാള ചിത്രം  1956 , മധ്യതിരുവിതാംകൂറും    ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്ന ഗിരീഷ് കാസറവള്ളി ചിത്രവും കലൈഡോസ്കോപ്പിൽ വിഭാഗത്തിൽ  ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്. 

ലോകസിനിമാ വിഭാഗത്തിൽ പ്രേക്ഷക പ്രീതി നേടിയ നെവർ ഗൊണാ സ്നോ എഗൈൻ ,നോവെയെർ സ്പെഷ്യൽ എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും . മാജിക്കൽ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിഗ് എന്ന ചിത്രം ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്

date