Skip to main content

ചലച്ചിത്രമേള-സിനിമ കാണാൻ പോകാൻ ഓട്ടോ 

സിനിമ കാണാൻ പോകാൻ ഓട്ടോ 

കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത തിയേറ്റർ കോംപ്ലക്സിൽ നിന്ന് മറ്റു തിയേറ്ററുകളിലേക്ക് പോകുന്നതിന് ഓട്ടോ സൗകര്യം ഏർപ്പെടുത്തി. ചലച്ചിത്ര മേളയുടെ പോസ്റ്റർ പതിപ്പിച്ച ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. എട്ട് ഓട്ടോറിക്ഷകളാണ് മറ്റു തിയേറ്ററുകളിലേക്ക് പോകാൻ തയാറാക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ ഓട്ടോറിക്ഷാ സേവനം ലഭ്യമാകും. ഓട്ടോറിക്ഷകളുടെ ഫ്ളാഗ് ഓഫ് ജിസിഡിഎ ചെയർമാൻ അഡ്വ.വി. സലിം നിർവഹിച്ചു.  

20 വർഷങ്ങൾക്കു ശേഷം കൊച്ചിയിൽ ചലച്ചിത്ര മേള എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോ വിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. യുവാക്കളെ ഏറെ ആവേശത്തോടെയാണ് മേളയെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

date