Post Category
വ്യവസായമേഖല അദാലത്ത്: പരാതികള്‍ മെയ് 14 വരെ നല്‍കാം
കൊച്ചി: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി നടത്തുന്ന അദാലത്തിലേക്കുള്ള പരാതികള്‍ മെയ് 14 വരെ സ്വീകരിക്കും. അദാലത്തില്‍ സംരംഭകര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അനുബന്ധ ഏജന്‍സികളായ സിഡ്കോ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, വിവിധ ധനകാര്യസ്ഥാപനങ്ങള്‍, കെ.എഫ്.സി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമര്‍പ്പിക്കാം. സംരംഭകര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയും വകുപ്പിന്റെ വെബ്സൈറ്റായ-www.industry.kerala.gov.in -ല്‍ Minister's Adalath എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി നേരിട്ടും പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ ബന്ധപ്പെടുക.
date
- Log in to post comments