Post Category
സാന്ത്വനസ്പര്‍ശം 2021: ആദ്യമണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ
സാന്ത്വനസ്പര്‍ശം 2021: ആദ്യമണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആദ്യ മണിക്കൂറില്‍ അനുവദിച്ചത് 17.50 ലക്ഷം രൂപ. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളില്‍ നിന്നുള്ള 80 അപേക്ഷകളിലായാണ് ഇത്രയും തുക അനുവദിച്ചത്.
അവശത അനുഭവിക്കുന്ന രോഗികളെ അദാലത്ത് വേദിയില്‍ എത്തിക്കാതെ തന്നെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നത്. അനുവദിച്ച തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാകും. കോതമംഗലം എം.എ കോളേജില്‍ സംഘടിപ്പിച്ച അദാലത്തിന് മന്ത്രിമാരായ ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments