Skip to main content

ചലച്ചിത്രോൽസവം-രണ്ടാം ദിനം കയ്യടക്കി  മത്സര ചിത്രങ്ങൾ 

രണ്ടാം ദിനം കയ്യടക്കി  മത്സര ചിത്രങ്ങൾ 

കൊച്ചി ; രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുൾപ്പടെ മത്സര ചിത്രങ്ങൾ. പ്രേക്ഷകർ ആകാംഷാപൂർവം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ചുരുളി .വൻ ജനത്തിരക്കാണ് ചുരുളിയുടെ പ്രദർശനത്തിന് അനുഭവപ്പെട്ടത് .മനസ്സിന്റെ അടിസ്ഥാന ചേതനകലളാൽ ചുഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളി. മോഹിത് പ്രിദർശി സംവിധാനം  ചെയ്ത ഹിന്ദി ചിത്രം കൊസയും നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിച്ചു. അസർബൈജാനിയൻ ചിത്രം ബിലേസുവര്‍, വിയറ്റ്നാമീസ് ചിത്രം റോം , ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ് ,മെക്സിക്കൻ ചിത്രം ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദർശനത്തിനെത്തിയ മത്സര ചിത്രങ്ങൾ. റോം മികച്ച പ്രേക്ഷക പ്രതികരണം നേടി. ഡോൺ പാലത്തറ സംവിധാനം ചെയ്ത 1956 , മധ്യതിരുവിതാംകൂറും വിപിൻ ആറ്‌ലീ സംവിധാനം ചെയ്ത  മ്യൂസിക്കൽ ചെയറുമായിരുന്നു  ഇന്നലെ പ്രദർശനത്തിനെത്തിയ മലയാള ചിത്രങ്ങൾ.

അന്തരിച്ച സംവിധയകാൻ കിം കി ഡുക്കിന്റെ ആദരസൂചകമായി സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിംഗ്,  എന്ന ചിത്രം പ്രദർശിപ്പിച്ചു. നിറഞ്ഞ സദസിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.  നടൻ ഇർഫാൻ ഖാന് ആദരം അർപ്പിക്കുന്ന ഖിസ്സ: ദി ടെയ്ൽ ഓഫ് എ ലോൺലി ഗോസ്റ് , ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയുടെ ഓസ്കാർ ജേതാവായ വസ്ത്രാലങ്കാരക ഭാനു അതയ്യക്ക് ആദരമായി നാഗ്രികിക് എന്നീ ചിത്രങ്ങളും രണ്ടാം ദിനത്തിൽ പ്രേക്ഷകരുടെ മനം നിറച്ചു.    ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്ന ചിത്രവും കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

date