Skip to main content

അദാലത്ത്- പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വൃദ്ധ ദമ്പതികൾക്ക് 25,000 രൂപ ധനസഹായം

പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വൃദ്ധ ദമ്പതികൾക്ക് 25,000 രൂപ ധനസഹായം

 

ഏറെ പ്രതീക്ഷയോടെയാണ് വാരപ്പെട്ടി സ്വദേശി രാജപ്പൻ സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. തൊണ്ടയിലുണ്ടായ മുഴ ശസ്ത്രക്രിയ ചെയ്ത ശേഷം കിടപ്പിലാണ് ഭാര്യ ഓമന. മൂന്നു പെൺമക്കളാണിവർക്ക്. തനിയെ നടക്കാൻ കഴിയാത്തതിനാൽ അയൽവാസിയായ യുവാവിനൊപ്പം ഏറെ പ്രയാസപ്പെട്ടാണ് രാജപ്പൻ അദാലത്തിലെത്തിയത്. ആറു വർഷം മുൻപാണ് രാജപ്പൻ്റെ ശരീരം തളർന്നത്‌. ഇദ്ദേഹത്തിൻ്റെ അപേക്ഷ പരിഗണിച്ച മന്ത്രി വി.എസ്‌. സുനിൽ കുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25,000 രൂപ അനുവദിച്ചു.

date