Skip to main content

സാന്ത്വന സ്പർശം: 513 റേഷൻ കാർഡുകൾ വിതരണം ചെയ്തത് സിവിൽ സപ്ലൈസ് വകുപ്പ്

സാന്ത്വന സ്പർശം: 513 റേഷൻ കാർഡുകൾ വിതരണം ചെയ്തത് സിവിൽ സപ്ലൈസ് വകുപ്പ്

 

എറണാകുളം: അപേക്ഷ നൽകി പത്ത് മിനിറ്റിനുള്ളിൽ റേഷൻ കാർഡ് നൽകിയും അർഹരായവർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തും സാന്ത്വന സ്പർശത്തിൽ മാതൃകയായി സിവിൽ സപ്ലൈസ് വകുപ്പ്. മൂന്ന് ദിവസങ്ങളിലെ അദാലത്തുകളിലായി ആകെ 513 റേഷൻ കാർഡുകളാണ് വിതരണം ചെയ്തത്. ബി.പി.എൽ വിഭാഗത്തിലേക്ക് 439 കാർഡുകളും എ.എ.വൈ വിഭാഗത്തിലേക്ക് 74 കാർഡുകളും മാറ്റി നൽകി. വ്യാഴാഴ്ച മാത്രം 334 റേഷൻ കാർഡുകൾ വേദിയിൽ കൈമാറി. 15 ന് 47 കാർഡുകളും 16 ന് 132 കാർഡുകളുമാണ് നൽകിയത്. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകളും പരിഗണിച്ച് കാർഡുകൾ തയാറാക്കി നൽകി.

date