സംവിധായകർ പ്രേക്ഷകരെ മാനിക്കണമെന്ന് ഴാങ് ലുക് ഗൊദാർദ്*
സംവിധായകർ പ്രേക്ഷകരെ മാനിക്കണമെന്ന് ഴാങ് ലുക് ഗൊദാർദ്*
സംവിധായകർ എല്ലാതരം പ്രേക്ഷകരേയും കണക്കിലെടുത്തതുകൊണ്ടുള്ള സിനിമകൾ നിർമ്മിക്കാൻ തയ്യാറാകണമെന്ന് ഫ്രഞ്ച് സംവിധായകൻ ഴാങ് ലുക് ഗൊദാർദ് . പ്രേക്ഷകരോടുള്ള ബഹുമാനം കൂടിയാണ് സിനിമയിൽ പ്രതിഫലിക്കേണ്ടത് .ചിത്രങ്ങളിലൂടെ കഥപറയുന്ന കലയാണ് സിനിമയെന്നും അതിൽ നിശബ്തതക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .മേളയിൽ പ്രേക്ഷകരുമായുള്ള ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കുകയിരുന്നു അദ്ദേഹം .
വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി നിരവധി സിനിമകൾ നിർമ്മിക്കപെടുന്നുണ്ട് .എന്നാൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതക്കിടയിൽ കലാമൂല്യമുള്ള ചിത്രങ്ങൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . സിനിമകളുടെ ഉള്ളടക്കമാണ് എണ്ണത്തേക്കാൾ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി .
ചലച്ചിത്ര നിരൂപകൻ സി എഎസ് വെങ്കിടേശ്വരൻ , ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ എന്നിവർ പങ്കെടുത്തു
- Log in to post comments