ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച 198 പൊതുവിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയിലെ എട്ടു പൊതുവിദ്യാലയങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന രീതിയില്‍ വികസിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിന് നമ്മുടെ വിദ്യാര്‍ഥികള്‍ മറ്റു നാടുകളിലേക്ക് പോകുന്ന അവസ്ഥയ്ക്ക് മാറ്റം വരും. മറുനാടന്‍ വിദ്യാര്‍ഥികളെ പോലും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുവാന്‍ ഇത് സാഹചര്യമൊരുക്കും. മുഖ്യമന്ത്രി പറഞ്ഞു. എരൂര്‍ ജി എച്ച് എസ് എസില്‍ നടന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു സ്‌കൂള്‍തല യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു
ജി എച്ച് എസ് എസ് ഏരൂര്‍
എരൂര്‍ ജി എച്ച് എസ് എസില്‍ നടന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു സ്‌കൂള്‍തല യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ മുന്‍ എം എല്‍ എ പി.എസ്.സുപാല്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എ ഇ ഒ നിസ്സാം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് ചിതറ
സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് ഇരവിപുരം
പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ സ്‌കൂള്‍തല പ്രഖ്യാപന യോഗം ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും എം നൗഷാദ് എം എല്‍ എ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സവിത ദേവി, വാര്‍ഡ് കൗണ്‍സിലര്‍ സുജ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, പി ടി എ-സ്‌ക്കൂള്‍ വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് പോരുവഴി
ലാബ് കെട്ടിടത്തിന്റെ സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്‍സര്‍ ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി, എ ഇ ഒ കബീര്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.
ജി എച്ച് എസ് ഓച്ചിറ
സ്‌ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാസ്ഥാപനവും ആര്‍ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് ചാത്തന്നൂര്‍
സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സദാനന്ദന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ദസ്തക്കീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ദിജു തുടങ്ങിയവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് പൂയപ്പള്ളി
സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാസ്ഥാപനവും ജി.എസ് ജയലാല്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എസ് ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിശ്വനാഥന്‍പിള്ള, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജയാ രാജേന്ദന്‍, അംഗം രാജു ചാവടി എന്നിവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് പൂതക്കുളം
സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാസ്ഥാപനവും ജി.എസ് ജയലാല്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ ആശാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ , സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജീജ സന്തോഷ്, ഡി സുരേഷ് കുമാര്‍, ലൈല ജോയ് എന്നിവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് കൊറ്റന്‍കുളങ്ങര
നിര്‍മാണം പൂര്‍ത്തിയായ സ്‌ക്കൂള്‍ കെട്ടിടത്തിന്റെയും ലാബ് കോംപ്ലക്‌സിന്റെയും സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഡോ പി കെ ഗോപന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സി വി സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമപഞ്ചായത്ത് തുളസീധരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രതീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ജി എല്‍ പി എസ് മുകുന്ദപുരം
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്‌കൂള്‍തല യോഗത്തില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ശിലാഫലകം അനാച്ഛാദനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ എം റിയാദ് അധ്യക്ഷ വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോഫിയ സലാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ് സോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് ഉഷാകുമാരി, വാര്‍ഡ് മെമ്പര്‍ കുറ്റിയില്‍ ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സുജിത് വിജയന്‍, ചവറ ബി പി സി സ്വപ്ന എസ് കുഴിതടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
ജി എച്ച് എസ് എസ് ചവറ
കെട്ടിട നിര്‍മ്മാണത്തിന്റെ സ്‌കൂള്‍തല യോഗം ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജിന്‍സി ലിയോണ്‍, പി ടി എ, സ്‌ക്കൂള്‍ വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.480/2021)
- Log in to post comments