സ്ത്രീകളോട് സമീപനത്തിൽ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ സിനിമയിലും പ്രതിഫലിക്കും : ഓപ്പൺ ഫോറം
സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് സമൂഹത്തിലാണെന്നും സമൂഹത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സിനിമയിലും പ്രതിഫലിക്കുമെന്നും ഓപ്പൺ ഫോറം. നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ വളർന്നു വരുന്ന സാഹചര്യങ്ങളാണ് മാറേണ്ടത്. സ്ത്രീയും പുരുഷനും എന്ന വേർതിരിവില്ലാതെ ഉറച്ച വ്യക്തിബോധത്തോടു കൂടി വളർന്നു വരാനുള്ള സാഹചര്യം നമ്മുടെ യുവ തലമുറയ്ക്ക് ഉണ്ടാക്കികൊടുക്കണം . സമൂഹത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സിനിമയിലും പ്രതിഫലിക്കും. സിനിമകൾ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായിട്ടാണ് എന്നും കണ്ടു വരുന്നത്. ഈ ചിന്താഗതിയാണ് മാറേണ്ടത് . സമൂഹചിന്തഗതിയുടെ പൊളിച്ചെഴുത്തുകളിലൂടെ മാത്രാമേ ഇത്തരം പ്രവണതകളിൽ മാറ്റം വരുത്താൻ സാധിക്കു ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു.
ആശാ ജോസഫ് , പ്രിയ നായർ ,ജോളി ചിറയത്ത് ,സുധ പദ്മ ,കുസുമം ജോസഫ് ,ശീതൾ ശ്യാം ,ഡോ. സന്ധ്യ ജയകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
- Log in to post comments