Skip to main content

സംവാദങ്ങള്‍ക്ക് തിരികൊളുത്തി അരുണ്‍ കാര്‍ത്തികിന്‍റെ നസീര്‍

എറണാകുളം: മികച്ച പ്രേക്ഷക പ്രതികരണം നേടി  അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിവസം പ്രദര്‍ശിപ്പിച്ച തമിഴ് ചലച്ചിത്രം നസീര്‍. വര്‍ഗീയ കലാപമെന്ന പുതുമയില്ലാത്ത പ്രമേയത്തെ തന്‍റെ ഹൃദയഭാഷയില്‍ ആവിഷ്ക്കരിച്ച സംവിധായകന്‍ വര്‍ഗീയത എന്ന പ്രമേയം കൂടുതല്‍ ആവിഷ്ക്കാരങ്ങള്‍ ആവശ്യപ്പെടുന്നതായി പ്രേക്ഷകരുമായുള്ള സംവാദത്തില്‍ വ്യക്തമാക്കി.

     ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ അരുണ്‍ കാര്‍ത്തിക് സംവിധാനം ചെയ്ത തമിഴ് ഭാഷാചിത്രം വര്‍ഗീയതയും അതുണ്ടാക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിന്‍റെയും അസുഖകരമായ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നു. ദുരന്തപര്യവസായിയായ ചിത്രം വര്‍ഗീയത സൃഷ്ടിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇല്ലാതാക്കുന്ന നിസ്വ ജീവിതങ്ങളുടെ കഥപറയുന്നു. 

   പ്രദര്‍ശനശേഷം പ്രേക്ഷകരുമായുള്ള സംവാദം സിനിമയുടെ പ്രമേയവും  സാങ്കേതിക ഘടകങ്ങളും വിശകലനം ചെയ്തു. ആവര്‍ത്തിക്കപ്പെടുന്ന പ്രമേയം എന്ന വിമര്‍ശനത്തെ ചിത്രം സമൂഹശ്രദ്ധ ആവശ്യപ്പെടുന്ന വിഷയത്തില്‍ തന്‍റെ ആവിഷ്കാരമാണിതെന്നും പല കോണുകളില്‍ നിന്നുള്ള വീക്ഷണം ആവശ്യമായ പ്രമേയമാണിതെന്നും സംവിധായകന്‍ മറുപടി നല്‍കി. 

date