Skip to main content

പ്രീ മെട്രിക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ് വിതരണം

പട്ടികജാതി/മറ്റ് അര്‍ഹതപ്പെട്ട വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പ്രൈമറി, സെക്കന്‍ഡറി, എയ്ഡഡ് എന്നീ പദ്ധതികള്‍ പ്രകാരമുള്ള തുക വിതരണം ഫെബ്രുവരി 25 നകം പൂര്‍ത്തിയാക്കണം. അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും അനുകൂല്യങ്ങള്‍ ലഭിച്ചുവെന്ന് ഉറപ്പും വരുത്തണം. ഫെബ്രുവരി 25 ന് ശേഷം ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റ് ബ്ലോക്കാകും. ഏതെങ്കിലും വിദ്യാര്‍ഥിക്ക് അനുകൂല്യം ലഭിക്കാതെ വന്നാല്‍ അതിന്റെ ഉത്തരവാദിത്തം സ്ഥാപന മേധാവിക്ക് ആയിരിക്കുമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.505/2021)

date