Post Category
വയലാര്‍ ജംഗ്ഷന്‍-വേങ്ങനാട് ഏല റോഡ് ഉദ്ഘാടനം ചെയ്തു
നെടുമ്പന ഗ്രാമപഞ്ചായത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വയലാര്‍ ജംഗ്ഷന്‍-വെങ്ങനാട് ഏല റോഡ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മാണം വികസനത്തിന്റെ അടിത്തറയാണെന്ന് മന്ത്രി പറഞ്ഞു.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി ചടങ്ങില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി സുധാകരന്‍ നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജിഷാ അനില്‍, കെ ഉണ്ണികൃഷ്ണന്‍, ഗൗരി പ്രിയ, ബിനുജ നാസറുദ്ദീന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബി എസ് അജിത, സുമ മോഹന്‍, സജീവ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് മുഹമ്മദ് കോയ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യേശുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.509/2021)
date
- Log in to post comments