Skip to main content

മലയാള സിനിമകളെ ലോകവേദിയിലെത്തിക്കാൻ ശക്തമായ ശ്രമങ്ങൾ വേണം : ഓപ്പൺ ഫോറം

മലയാള സിനിമയെ ലോക പ്രേക്ഷകരിലേക്കെത്തിക്കാൻ  ശക്തമായ ശ്രമങ്ങൾ വേണമെന്ന് ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി തന്നെ ഫിലിം മാർക്കറ്റുകൾ പോലുള്ള സംരംഭങ്ങൾ  ആവിശ്യമാണ് . ലോകമെമ്പാടുമുള്ള സിനിമകൾ നമ്മുടെ മേളയിൽ പ്രദർശനത്തിനെത്തിക്കാൻ സാധിക്കുന്നുണ്ട് . നമ്മുടെ സിനിമകളും ലോകമെമ്പാടുമുള്ള മേളകളിലും പ്രേക്ഷകരിലുമെത്തിക്കാൻ  സാധിക്കണം .ചലച്ചിത്രമേളകളിലൂടെ ഉയർന്നുവരുന്ന  സംവിധായകർക്ക് അവരുടെ സിനിമകൾ നിർമിക്കാനും പ്രദര്ശിപ്പിക്കുവാനും  ഉള്ള അവസരങ്ങൾ മേളയുടെ ഭാഗമായി തന്നെ  സൃഷ്ട്ടിക്കപെടണം. പല വിദേശ മേളകളും തിരക്കഥാരചനക്കും ചലച്ചിത്ര നിർമാണത്തിനുമായി പ്രത്യേക ഫണ്ടുകൾ നവാഗത സംവിധായകർക്ക് നൽകുന്നുണ്ട്. ഐ എഫ് എഫ് കെ യുടെ ഭാഗത്തുനിന്നും അത്തരം നടപടികൾ ഉണ്ടാകണമെന്നും ഓപ്പൺ ഫോറം ആവശ്യപ്പെട്ടു. 

 

മലയാള സിനിമകളെ ലോക വേദികളിലെത്തിക്കാൻ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്നും നീക്കങ്ങൾ തുടങ്ങിയെന്നും അതിനായി അക്കാദമിയുടെ ആസ്ഥാനത്ത് സ്ഥിരം സംവിധാനം ഏർപ്പെടുത്താനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണെന്നും അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ  പറഞ്ഞു.സംവിധയകരായ  സജിൻ ബാബു , കമൽ കെ എം ,ജബ്ബാർ കല്ലറക്കൽ , ജീവ കെ . വി സന്ദീപ് രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

date