Skip to main content

മൂന്നംഗ സമിതി രൂപീകരിച്ചു

ആലപ്പുഴ: ഫ്‌ളൈയിംങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം പോലീസ് എന്നിവർ പിടിച്ചെടുക്കുന്ന ഓരോ കേസും പരിശോധിക്കാൻ മൂന്നംഗ സമിതിയെ രൂപീകരിച്ച്  ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ  ജില്ല കളക്ടർ ടി.വി.അനുപമ ഉത്തരവിട്ടു. കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ (കൺവീനർ), ജില്ല ട്രഷറി ഓഫീസർ, പി.എ.യു പ്രോജക്ട് ഡയറക്ടർ എന്നിവരാണ് സമതി അംഗങ്ങൾ. പിടിച്ചെടുത്ത നടപടിയിൽ പരാതിയുള്ളവർ ഫിനാൻസ് ഓഫീസറെ ബന്ധപ്പെടണം. കമ്മിറ്റി കൺവീനറുടെ ടെലഫോൺ: 8547610052

 

(പി.എൻ.എ 971/ 2018)

date